പരാജയം മറയ്ക്കാന്‍ മോദി കശ്മീരിനെ ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കശ്മീര്‍ ഇന്ത്യയുടെ ശക്തിയാണ്. എന്നാല്‍ കശ്മീരിനെ ഇന്ത്യയുടെ ദൗര്‍ബല്യമായി മാറ്റുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍
പരാജയം മറയ്ക്കാന്‍ മോദി കശ്മീരിനെ ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കശ്മീരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്‌ക്കെതിരെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പരാജയം മറച്ചുവയ്ക്കാന്‍ മോദി സര്‍ക്കാര്‍ കശ്മീരിനെ ഉപയോഗപ്പെടുത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു. 

ആറ്, എഴ് മാസം മുന്‍പ് അരുണ്‍ ജെയ്റ്റ്‌ലി തന്നെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കശ്മീരിനെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കശ്മീര്‍ ശാന്തമാണെന്നായിരുന്നു ജെയ്റ്റ്‌ലി തനിക്ക് മറുപടി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി പറയുന്നു. 

കശ്മീര്‍ ഇന്ത്യയുടെ ശക്തിയാണ്. എന്നാല്‍ കശ്മീരിനെ ഇന്ത്യയുടെ ദൗര്‍ബല്യമായി മാറ്റുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കശ്മീര്‍ താഴ് വരയിലെ തീവ്രവാദം ഉടന്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചതിന് തൊട്ടടുത്ത ദിവസമാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com