പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ പൊലീസ് ജീപ്പിടിച്ച് സ്ത്രീ മരിച്ചു

പശുവിനെ ഇടിക്കാതിരിക്കാന്‍ ജീപ്പ് വെട്ടിച്ച് മാറ്റുന്നതിന് ഇടയില്‍ നിയന്ത്രണം വിട്ട് റോഡിന് അരികിലൂടെ നടക്കുകയായിരുന്ന ഉഷ ദേവിക്കും കൂട്ടര്‍ക്കും നേരെ ഇടിക്കുകയായിരുന്നു
പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ പൊലീസ് ജീപ്പിടിച്ച് സ്ത്രീ മരിച്ചു

പശുവിനെ വണ്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ പൊലീസ് ജീപ്പിടിച്ച് സ്ത്രീ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹരിയ നഗരത്തിലായിരുന്നു സംഭവം. 

ഉഷ ദേവി(60) ആണ് മരിച്ചത്. ഇവരോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന ചെറുമക്കള്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റിട്ടുണ്ട്. 

പശുവിനെ ഇടിക്കാതിരിക്കാന്‍ ജീപ്പ് വെട്ടിച്ച് മാറ്റുന്നതിന് ഇടയില്‍ നിയന്ത്രണം വിട്ട് റോഡിന് അരികിലൂടെ നടക്കുകയായിരുന്ന ഉഷ ദേവിക്കും കൂട്ടര്‍ക്കും നേരെ ഇടിക്കുകയായിരുന്നു. 

നാല് വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. പൊലീസ് ജീപ്പ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com