കാശ്മീരില്‍ കരസേനാ മേധാവിയുടെ നടപടിയെ കുറ്റപ്പെടുത്തി സിപിഎം; ചൈന പാക്ക് മൗത്ത്പീസാണ് സിപിഎമ്മെന്ന് ബിജെപി

മധ്യപ്രദേശില്‍ കര്‍ഷകറാലിയില്‍ മരണപ്പെട്ടതില്‍ സിപിഎം അപലപിച്ചു
കാശ്മീരില്‍ കരസേനാ മേധാവിയുടെ നടപടിയെ കുറ്റപ്പെടുത്തി സിപിഎം; ചൈന പാക്ക് മൗത്ത്പീസാണ് സിപിഎമ്മെന്ന് ബിജെപി

ന്യൂഡല്‍ഹി: കാശ്മീര്‍ ജനതയെ അടിച്ചമര്‍ത്തുക എന്ന ബിജെപി നയമാണ് കരസേനാമേധാവി നടപ്പാക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി. കാശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കി നേരിട്ട നടപടി ന്യായീകരിച്ച കരസേനാമേധാവി ബിപിന്‍ റാവത്തിന്റെ നടപടിയെ എതിര്‍ത്തുകൊണ്ട് പാര്‍ട്ടി മുഖപത്രം പീപ്പിള്‍സ് ഡമോക്രസിയില്‍ എഡിറ്റോറിയലിലൂടെയാണ് സിപിഎം നിലപാടറിയിച്ചത്. തുടര്‍ന്ന് പ്രകാശ് കാരാട്ട് അത് പാര്‍ട്ടിയുടെ നിലപാടുതന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തതോടെ ബിജെപി പ്രത്യാക്രമണവുമായി എത്തി.
സിപിഎമ്മിന്റെ പൂര്‍ണ്ണരൂപം ചൈന പാക്ക് മൗത്ത് എന്നാണെന്നായിരുന്നു ബിജെപിയുടെ പ്രത്യാക്രമണം. സൈന്യത്തിനൊപ്പം നില്‍ക്കാതെ ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും വേണ്ടിയാണ് സിപിഎം വാദിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
മധ്യപ്രദേശില്‍ കര്‍ഷക സമരത്തിനിടെ സേനയുടെ വെടിയേറ്റ് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ സിപിഎം അപലപിച്ചു. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്ന് കുറ്റപ്പെടുത്തിയ സിപിഎം വെടിവയ്ക്കാന്‍ ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കു തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com