ഗര്‍ഭിണിയായ യുവതിയെ നാലാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു; പ്രേതം ചെയ്തതെന്ന് ഭര്‍ത്താവ്

ഭര്‍ത്താവ് തന്നെയാണ് ബബിതയെ മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി
ഗര്‍ഭിണിയായ യുവതിയെ നാലാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു; പ്രേതം ചെയ്തതെന്ന് ഭര്‍ത്താവ്

നോയിഡ: ഗര്‍ഭിണിയായ യുവതിയെ ഫ്‌ലാറ്റിന്റെ നാലാം നിലയില്‍ നിന്നും താഴേക്കിട്ടു. ഭര്‍ത്താവാണ് യുവതിയെ താഴേക്ക് തള്ളിയിട്ടതെന്നാണ് ആരോപണം. എന്നാല്‍ പ്രേതമാണ് യുവതിയെ താഴേക്ക് എറിഞ്ഞതെന്നാണ് ഭര്‍ത്താവിന്റെ വാദം. 

ന്യൂഡല്‍ഹിയിലെ ഖാരി ചൗക്കന്ദി മേഖലയില്‍ ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത്തിനാലുകാരിയായ ബബിത എന്ന യുവതിയെയാണ് ഫ്‌ലാറ്റിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞത്.  

എന്നാല്‍ ഭര്‍ത്താവ് തന്നെയാണ് ബബിതയെ മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. 2016 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 

ബബിതയെ പ്രേതം ഫ്‌ലാറ്റിന് മുകളില്‍ നിന്നും താഴേ എറിയുകയായിരുന്നു എന്നാണ് ഭര്‍ത്താവ്  ബബിതയുടെ വീട്ടുകാരെ അറിയിച്ചത്. പിന്നീട് ഇയാള്‍ക്കെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com