മേധാപട്കറുടെ റാലിയില്‍ പങ്കെടുത്ത മലയാളി സ്‌കൂള്‍ കുട്ടികള്‍ക്ക് ഗുജറാത്ത് പൊലീസിന്റെ മര്‍ദ്ദനം

മേധാപട്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച 'റാലി ഫോര്‍ വാലി' യാത്രയില്‍ പങ്കെടുക്കാനെത്തിയ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഗുജറാത്ത് പൊലീസ് മര്‍ദ്ദിച്ചു
മേധാപട്കറുടെ റാലിയില്‍ പങ്കെടുത്ത മലയാളി സ്‌കൂള്‍ കുട്ടികള്‍ക്ക് ഗുജറാത്ത് പൊലീസിന്റെ മര്‍ദ്ദനം

അഹമ്മദാബാദ്: നര്‍മ്മദാ പ്രക്ഷോഭത്തിന്റെ ഭാഗമായി മേധാപട്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച 'റാലി ഫോര്‍ വാലി' യാത്രയില്‍ പങ്കെടുക്കാനെത്തിയ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഗുജറാത്ത് പൊലീസ് മര്‍ദ്ദിച്ചു. തൃശൂര്‍ സല്‍സബീല്‍ സ്‌കൂളീലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കറ്റ വിദ്യാര്‍ത്ഥികള്‍ ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

പ്രിന്‍സിപ്പലിനൊപ്പം റാലിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളെ നിരവധി തവണയാണ് പൊലീസ് മര്‍ദ്ദിച്ചത്.   മര്‍ദ്ദിച്ചു.  ശ്രീലക്ഷ്മി, ഹാഷിം രിഫ എന്നിവരുള്‍പ്പടെ അഞ്ച് കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കാമില്‍ എന്ന കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. റാലിക്കെതിരെ ഗുജറാത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും മേധാപട്ക്കര്‍ അടക്കമുള്ള സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിരവധി പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെുടക്കുന്ന സ്ഥാപനമാണ് തൃശൂരിലെ സല്‍സബീല്‍ സ്‌കൂള്‍

വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നര്‍മദ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം. അണക്കെട്ട് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും മാത്രമല്ല രണ്ടുലക്ഷത്തിലധികം മനുഷ്യരുടെ അധിവാസസ്ഥലങ്ങളെ മുക്കികളയുന്നതുമാണെന്നാണ് നര്‍മദാ ബചാവോ ആന്ദേളന്‍ പ്രവര്‍ത്തകര്‍ പറയുന്നത്

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ കിടപ്പാടമില്ലാതാക്കുന്നതാണ് ഈ നടപടിയെന്നാരോപിച്ചാണ് നര്‍മദ ബചാവോ ആന്ദോളന്‍ 'റാലി ഫോര്‍ വാലി' സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ഗ്രാമീണരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആക്ടിവിസ്റ്റുകളും കലാകാരന്‍മാരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത യാത്ര ഇന്ന് ഗുജറാത്ത് അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്.

പ്രതിഷേധ മാര്‍ച്ച് നടത്തിയതിന്റെ ഭാഗമായി മേധാ പട്കര്‍, ഗോള്‍ഡ്മാന്‍ പുരസ്‌കാര ജേതവ് പ്രഫുല്ല സമാന്തര, മുതിര്‍ന്ന ഗാന്ധിയന്‍ നേതാവായ നിത മഹാദേവ് എന്നിവരുള്‍പ്പടെ 60 ലധികം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആന്ദോളന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com