യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വം പിബി കേന്ദ്രകമ്മറ്റിക്ക് വിട്ടു

സീതാറാം യെച്ചൂരിയുടെ രാജ്യാസഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്ന് ചേര്‍ന്ന പിബി യോഗത്തില്‍ തീരുമാനമായില്ല -  ഇക്കാര്യത്തില്‍ അടുത്തമാസം 23 ന് തുടങ്ങുന്ന കേന്ദ്രകമ്മറ്റി വിഷയം ചര്‍ച്ചചെയ്യും
യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വം പിബി കേന്ദ്രകമ്മറ്റിക്ക് വിട്ടു

ന്യൂഡെല്‍ഹി:  സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യാസഭ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്ന് ചേര്‍ന്ന പിബി യോഗത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ അടുത്തമാസം 23 ന് തുടങ്ങുന്ന കേന്ദ്രകമ്മറ്റി വിഷയം ചര്‍ച്ചചെയ്യും. പിബി യോഗത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേന്ദ്രകമ്മറ്റിക്ക് വിടാനുള്ള പിബിയുടെ തീരുമാനം. 

യച്ചൂരി വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നതില്‍ കേരളത്തിലെ പിബി അംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യച്ചൂരി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന്് ബംഗാള്‍ഘടകവും ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റിനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്റെ അഭിപ്രായം. അഭിപ്രായഭിന്നതയുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രകമ്മറ്റി തീരുമാനിക്കട്ടെയെന്ന് പിബി തീരുമാനമുണ്ടായത് 

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അതിനുമുമ്പായി തെരഞ്ഞടുപ്പ് നടക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നാണ് സിപിഎം നിലപാട്. 

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനത്തിന് മാറ്റം വരുത്തേണ്ടസാഹചര്യമില്ലെന്നാണ് കേരളഘടകം ഉറച്ചുനില്‍ക്കുന്നത്. എന്നാല്‍ യെച്ചൂരി തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകണമെന്നാവശ്യപ്പെട്ട് സിപിഎം ബംഗാള്‍ ഘടകം പ്രമേയം പാസാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com