വംശവര്‍ധന തടയാന്‍ രാജ്യത്തെ വന്യജീവികളെ കൊന്നൊടുക്കാന്‍ കേന്ദ്ര നീക്കം

മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെങ്കില്‍ അത് ജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന പോലെത്തന്നെ മനുഷ്യനെയും ബാധിച്ചേക്കാം.
വംശവര്‍ധന തടയാന്‍ രാജ്യത്തെ വന്യജീവികളെ കൊന്നൊടുക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ പേരില്‍ കന്നുകാലി കശാപ്പിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ വന്യജീവികളുടെ എണ്ണത്തിലെ വര്‍ധന തടയാന്‍ അവയെ കൊന്നൊടുക്കുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വന്യജീവികളുടെ എണ്ണം വര്‍ധിക്കുന്നത് ആവാസ വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി മൃഗങ്ങള്‍ക്ക് 'ദയാവധം' അനുവദിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

നില്‍ഗായ് പോലുള്ള പ്രത്യേക മൃഗങ്ങളുടെ വംശവര്‍ധന മൂലം അവയുടെ പരമ്പരാഗത ആവാസ വ്യവസ്ഥകളും കുടിയേറ്റ പാതകളും നാശത്തിലാണെന്നും ദേശീയ വന്യജീവി പ്രവര്‍ത്തന പദ്ധതി പറയുന്നു. 

മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെങ്കില്‍ അത് അവയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന പോലെത്തന്നെ മനുഷ്യനെയും ബാധിച്ചേക്കാം. മൃഗങ്ങള്‍ക്കുള്ള വിഭവങ്ങള്‍ ലഭ്യമാകാതെ ഇവ നാട്ടിലേക്കിറങ്ങുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്‌തേക്കാം. ഇത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള കലഹങ്ങള്‍ക്ക് കാരണമായോക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

വന്യജീവി സംരക്ഷണനത്തിനായി ഈ വര്‍ഷം മുതല്‍ 2031 വരെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വന്യജീവികളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കാമെന്നും അതിനായി ദയാവദം അനുവദിക്കാമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. 

നിലവില്‍ അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലെല്ലാം മൃഗങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് തടയാന്‍ ദയാവധം നടപ്പിലാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com