ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തു;  ബിജെപി എംഎല്‍എ ഹോംഗാര്‍ഡിനെ മര്‍ദ്ദിച്ചു

ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഹോം ഗാര്‍ഡിന് എംഎല്‍എ വക ക്രൂരമര്‍ദ്ദനം - എംഎല്‍എയുടെ പേര് ചേര്‍ക്കാതെ തിരിച്ചറിയാത്ത ആള്‍ എന്ന പേര് ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്‌ 
ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തു;  ബിജെപി എംഎല്‍എ ഹോംഗാര്‍ഡിനെ മര്‍ദ്ദിച്ചു

ലഖ്‌നോ:  അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഓരോരുത്തരുടെയും സുരക്ഷവാഗ്ദാനം ചെയ്ത യോഗി ആദിത്യനാഥിന്റെ എംഎല്‍എ ഹോംഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ചു. എംഎല്‍എ ഗതാഗതനിയമം തെറ്റിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദ്ദനം. 

തിരക്കേറിയ വണ്‍വേയിലൂടെ നിയമം തെറ്റിച്ചാണ് എംഎല്‍എയുടെ വാഹനം വന്നത്. അത് ചോദ്യം ചെയ്തതാണ് എംഎല്‍എയെ പ്രകോപിതനാക്കിയത്. നിയമം തെറ്റിച്ച വാഹനം തിരികെ പോകണമെന്നാവശ്യപ്പെട്ടപ്പോഴാണ് എംഎല്‍എ കാറില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഹോംഗാര്‍ഡ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ദൃക്‌സാക്ഷിയായ മറ്റൊരു പൊലീസുകാരനും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എ ശ്രീറാം സോങ്കറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎല്‍എയുടെ പേര് പറയാതെ തിരിച്ചറിയാത്ത ആള്‍ എന്ന് ചേര്‍ത്താണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ ശേഷം ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന എംഎല്‍എമാരുടെ മൂന്നാമത്തെ സംഭവമാണ് കഴിഞ്ഞ ദിവസവും അരങ്ങേറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com