യെച്ചൂരിക്കെതിരായ സംഘ്പരിവാര്‍ ആക്രമണം മുദ്രാവാക്യം വിളിമാത്രമെന്ന് ഡല്‍ഹി പൊലീസ്

യെച്ചൂരിക്കെതിരായ ആക്രമണത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസാരകുറ്റങ്ങള്‍ - പ്രതികള്‍ ഹിന്ദുസേനാ അനുഭാവികള്‍ മാത്രമെന്ന് ഡല്‍ഹി പൊലീസ് - അതിക്രമിച്ച് കയറിയതിനും ശല്യമുണ്ടാക്കിയതിനുമാണ് കേസ്‌ 
യെച്ചൂരിക്കെതിരായ സംഘ്പരിവാര്‍ ആക്രമണം മുദ്രാവാക്യം വിളിമാത്രമെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡെല്‍ഹി: സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച പ്രതികള്‍ക്കെതിരെ നിസാരമായ കുറ്റംമാത്രമാണ് പൊലീസ് ചുമത്തിയതെന്ന് ആക്ഷേപം ഉയരുന്നു. സിപിഎം ഓഫീലേക്ക് അതിക്രമിച്ച് കയറി എന്നത് മാത്രമാണ് ഡല്‍ഹി പൊലീസ് ഹിന്ദുസേന പ്രവര്‍ത്തകര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ഇന്ന് ജാമ്യം ലഭിച്ചേക്കും.

ഇന്നലെ വൈകീട്ടാണ് ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ കയ്യേറ്റമുണ്ടായത്. രാജ്യത്ത് ആദ്യമായിരിക്കും ഒരു ദേശീയപാര്‍ട്ടിയുടെ ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നേരെ കയ്യേറ്റമുണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഒരു രാജ്യസഭാംഗം രാജ്യതലസ്ഥാനത്ത് അക്രമിക്കപ്പെട്ടിട്ടും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തിന് നേരെ നിരവധി തവണയാണ് സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇന്നലത്തെ സംഭവത്തിന് ശേഷവും പാര്‍ട്ടി ഓഫീസിന് മതിയായ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് ബാരിക്കേഡുകള്‍ മാത്രമാണ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു പൊലീസുകാരനെ പോലും ജോലിക്കായി നിയോഗിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്. യെച്ചൂരിക്കെതിരായ സംഘ്പരിവാര്‍ ആക്രമണത്തിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com