മോദി യാത്ര തുടരുന്നു; മൂന്ന് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 62 രാജ്യങ്ങള്‍

ഭരണത്തിലേറി മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 62 വിദേശ രാജ്യങ്ങള്‍  - ഇനി ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജര്‍മനിക്ക് തിരിക്കും
മോദി യാത്ര തുടരുന്നു; മൂന്ന് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 62 രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഭരണത്തിലേറി മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 62 വിദേശ രാജ്യങ്ങള്‍. ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ഇപ്പോള്‍ കസാഖിസ്ഥാനിലാണ്. യൂറോപ്യന്‍ പര്യടനത്തിന് ശേഷമാണ് അദ്ദേഹം കസാഖിസ്ഥാനിലേക്ക് തിരിച്ചത്.

യൂറോപില്‍ ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. കൂടുതല്‍ യാത്ര നടത്തിയത് അമേരിക്കയിലാണ്. നാല് തവണയാണ് അമേരിക്ക സന്ദര്‍ശിച്ചത്. ഫ്രാന്‍സ്, റഷ്യ എന്നിവടങ്ങളില്‍ മൂന്ന് തവണയും ജപ്പാന്‍, നേപ്പാള്‍, സിംഗപ്പൂര്‍, ചൈന, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, കസാക്കിസ്ഥാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ രണ്ട് തവണ വീതവും മോദി സന്ദര്‍ശനം നടത്തി. അന്റാര്‍ട്ടിക്കയൊഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളും പ്രധാനമന്ത്രി ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു.

2014ല്ഡ ഭൂട്ടാന്‍, ബ്രസീല്‍, നേപ്പാള്‍, ജപ്പാന്‍, യുഎസ്എ, മ്യാന്‍മാര്‍, ആസ്‌ട്രേലിയ, ഫിജി, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളാണ് സന്ദര്‍ശനം നടത്തിയത്. 2015ല്‍ സീഷില്‍സ്, മൗറിഷ്യസ്, ശ്രീലങ്ക, സിങ്കപ്പൂര്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ചൈന, മംഗോളിയ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, റഷ്യ, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക്ക്, താജിക്കിസ്ഥാന്‍, യുഎഇ, അയര്‍ലാന്‍ഡ്, യുഎസ്എ, യുകെ, തുര്‍ക്കി, മലേഷ്യ, സിംഗപ്പൂര്‍, ഫ്രാന്‍സ്, റഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയവ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 

ബെല്‍ജിയം, യുഎസ്എ, സൗദി അറേബ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുഎസ്എ, 
മെക്‌സിക്കോ, ഉസ്‌ബെക്കിസ്ഥാന്‍, മൊസംബിക്, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, കെനിയ, വിയറ്റ്‌നാം, ചൈന, ലാവോസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് 2016ലാണ് സന്ദര്‍ശിച്ചത്. 2017 മെയ്മാസത്തില്‍ മാത്രം ശ്രീലങ്ക, ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഈ മാസം ഫ്രാന്‍സിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കസാഖിസ്ഥാനില്‍ സന്ദര്‍ശനം തുടരുകയാണ്

മോദിയുടെ വിദേശ സന്ദര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉണ്ടായത്. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായിട്ടുണ്ടെന്നാണ് ബിജെപിയുടെ വാദം.  ഇനി ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജര്‍മനിക്ക് തിരിക്കും. ജൂലൈ 7,8 തീയതികളില്‍ ഹാംബര്‍ഗില്‍ വെച്ചാണ് ജി20 ഉച്ചകോടി നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com