28 മണിക്കൂര്‍കൊണ്ട് അനിശ്ചിതകാല നിരാഹാരമവസാനിപ്പിച്ച് ശിവരാജ് സിങ് ചൗഹാന്‍

സമാധാനം പുലരും വരെ അനശ്ചിതകാല നിരാഹാരമിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹാരസമരം അവസാനിപ്പിച്ചു -  28 മണിക്കൂര്‍ മാത്രമാണ് ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരം നീണ്ടുനിന്നത്
28 മണിക്കൂര്‍കൊണ്ട് അനിശ്ചിതകാല നിരാഹാരമവസാനിപ്പിച്ച് ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകപ്രക്ഷേഭത്തിനിടെ സമാധാനം പുലരും വരെ അനശ്ചിതകാല നിരാഹാരമിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹാരസമരം അവസാനിപ്പിച്ചു. 28 മണിക്കൂര്‍ മാത്രമാണ് ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരം നീണ്ടുനിന്നത്.

ഭാരതീയ കിസാന്‍സംഘ് ഉള്‍പ്പെടയുള്ള സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. സമരത്തിനിടെ പൊലീസ് കൊലപ്പെടുത്തിയ കര്‍ഷകരുടെ കുടുംബവുമായി സംസാരിച്ചു. ആവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സമരം അവസാനിപ്പിച്ചതെന്നും കര്‍ഷകരുടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ ആവശ്യമായത് സര്‍്ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവരാജ് ഫോര്‍ പീസ് എന്ന മുദ്രാവാക്യത്തോടെ ഇന്നലെ രാവിലെ 11നാണ് മുഖ്യമന്ത്രിയുടെ നിരാഹാരസമരം ആരംഭിച്ചത്. കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് താന്‍ ഇവിടെ ഇരിക്കുന്നതെന്നും നിങ്ങള്‍ക്ക് എന്നോട് കാര്യങ്ങള്‍ പറയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിരാഹാരസമരത്തിന് മുന്നോടിയായുള്ള വാക്കുകള്‍. ന്യായവിലയും വായ്പ എഴുതിത്തള്ളലും ആവശ്യപ്പെട്ട്് പത്തുദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചതും.

കര്‍ഷകസമരത്തിന്റെ മറവില്‍ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കര്‍ഷകരുടെ നികുതി എഴുതിതള്ളുന്നകാര്യം പരിഗണിക്കുമെന്നും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വിലനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു


സമകാലിക മലയാളം ഡെസ്‌ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com