കര്‍ഷകര്‍ ആവശ്യപ്പെട്ടു; ശിവരാജ് സിങ് ചൗഹാന്‍ ഇന്ന് നിരാഹാരസമരം അവസാനിപ്പിച്ചേക്കും

കര്‍ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. സമരം അവസാനിപ്പിച്ച ശേഷം കര്‍ഷകഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി
കര്‍ഷകര്‍ ആവശ്യപ്പെട്ടു; ശിവരാജ് സിങ് ചൗഹാന്‍ ഇന്ന് നിരാഹാരസമരം അവസാനിപ്പിച്ചേക്കും

ഭോപ്പാല്‍: പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സമാധാനം പുനസ്ഥാപിക്കുന്നതുവരെ അനശ്ചിതകാല നിരാഹാരമിരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിഘ് ചൗഹാന്‍ ആരംഭിച്ച നിരാഹാരസമരം ഇന്ന് അവസാനിപ്പിച്ചേക്കും. ഇന്നലെ തന്നെ കാണാനെത്തിയ കര്‍ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. സമരം അവസാനിപ്പിച്ച ശേഷം കര്‍ഷകഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നത് വരെ തന്റെ നിരാഹാരം തുടരുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ നിരാഹാരം തുടങ്ങി ഒരുദിവസം പിന്നിടുന്നതിന് മുമ്പാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ഇന്നലെ കര്‍ഷകരുമായി നടന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ മതിയായ വിലനല്‍കുമെന്നും വായ്പയുടെ പലിശ ഇളവ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

മധ്യപ്രദേശിലെ കര്‍ഷകഗ്രാമങ്ങളില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ കര്‍ഷക പ്രകോപനപ്രസംഗങ്ങള്‍ സമരക്കാരെ പ്രകോപിച്ചിരുന്നു. ശിവരാജ് സിങ് ചൗഹാന്റെ നിരാഹാരത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നിരാഹാരം തമാശയാണെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com