ജനിച്ചത് ആണ്‍കുഞ്ഞ്; ആശുപത്രിക്കാര്‍ നല്‍കിയത് പെണ്‍കുഞ്ഞിനെയെന്ന പരാതിയുമായി ദമ്പതികള്‍

കുഞ്ഞിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമായതോടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിരിക്കുകയാണ്
ജനിച്ചത് ആണ്‍കുഞ്ഞ്; ആശുപത്രിക്കാര്‍ നല്‍കിയത് പെണ്‍കുഞ്ഞിനെയെന്ന പരാതിയുമായി ദമ്പതികള്‍

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് ജനിച്ചത് ആണ്‍കുഞ്ഞാണെന്നും, ആശുപത്രി അധികൃതര്‍ തങ്ങളുടെ കുഞ്ഞിന് പകരം പെണ്‍കുഞ്ഞിനെ തരികയായിരുന്നു എന്ന പരാതിയുമായി ദമ്പതികള്‍. ജൂണ്‍ രണ്ടിനാണ് സഫ്ദാര്‍ജങ് ആശുപത്രിയില്‍ വെച്ച് യുവതി  കുഞ്ഞിന് ജന്മം നല്‍കിയത്. 

എന്നാല്‍ തനിക്ക് ജനിച്ച കുഞ്ഞിന് പകരം പെണ്‍കുഞ്ഞിനെയാണ് ആശുപത്രിക്കാര്‍ നല്‍കിയതെന്നാണ് ഇരുപത്തിയഞ്ചുകാരിയായ പ്രജാപതി എന്ന യുവതിയുടെ വാദം. കുഞ്ഞിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമായതോടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിരിക്കുകയാണ്. ഡിഎന്‍എ ടെസ്റ്റിന്റെ ഫലം വരുന്നതോടെ കുഞ്ഞിന്റെ കാര്യത്തില്‍ വ്യക്തത വരും എന്നാണ് ഇവരുട പ്രതീക്ഷ. 

ആശുപത്രിക്കെതിരെ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞ് ജനിച്ച സമയത്ത് ആണ്‍കുട്ടി ആണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ തന്നെ കാണിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ പെണ്‍കുഞ്ഞ് തന്നെയാണ് തങ്ങളുടെ മകളെന്ന് വ്യക്തമായാല്‍ കുട്ടിയെ സ്വീകരിക്കുമെന്നും അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com