'യേശു ക്രിസ്തു രാക്ഷസന്‍' പുസ്തകം മാറ്റി അച്ചടിക്കുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍

പാഠപുസ്തകം മാറ്റി അച്ചടിക്കില്ലെന്ന് ഗുജറാത്ത് സ്റ്റേറ്റ് ടെക്സ്റ്റ് ബുക്ക് ബോര്‍ഡ് -പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ തെറ്റ് തിരുത്തിയിട്ടുണ്ട്‌
'യേശു ക്രിസ്തു രാക്ഷസന്‍' പുസ്തകം മാറ്റി അച്ചടിക്കുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ യേശു ക്രിസ്തുവിനെ രാക്ഷസാനാക്കി ചിത്രീകരിച്ച സംഭവത്തെ തുടര്‍ന്ന് പാഠപുസ്തകം മാറ്റി അച്ചടിക്കില്ലെന്ന് ഗുജറാത്ത് സ്റ്റേറ്റ് ടെക്സ്റ്റ് ബുക്ക് ബോര്‍ഡ്. പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ തെറ്റ് തിരുത്തിയിട്ടുണ്ടെന്നും അധ്യാപകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം.

അതേസമയം പുസ്തകത്തില്‍ തെറ്റുതിരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ മൗനം തുടരുകയാണ്. യേശുവിനെ കുറിച്ചുള്ള വിശേഷണത്തില്‍ ഒരുവാക്ക് തെറ്റിപ്പോയതാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ന്യായീകരണം. ഭഗവാന്‍ എന്നതിന് പകരം ഹേവാന്‍ എന്ന് അച്ചടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 

പുസ്തകത്തിലെ വിവാദമായ ലേഖനം മലയാളിയായ ഹിന്ദി സാഹിത്യകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ആനന്ദ് ശര്‍മയുടെതാണ്. ഇദ്ദേഹത്തിന്റെ ഭാരതീയ സംസ്‌കൃതി മേ ഗുരു ശിഷ്യസംബന്ധ് എന്ന ലേഖനമാണ് ഗുജറാത്തിലെ ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ പഠിക്കാന്‍ നല്‍കിയത്. പുസ്തകത്തില്‍ യേശുവിനെ കുറിച്ചുള്ള വിവാദ പരാമര്‍ശം ബോധപൂര്‍വം ചെയ്തതാണെന്നായിരുന്നു ക്രിസ്ത്യന്‍ സംഘടനകളുടെ ആരോപണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com