ആദ്യം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ, പിന്നെയാകാം വികസനം:വിജയ്​

മുടങ്ങാതെ നമുക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ് നാം അവരുടെ പ്രശ്‌നങ്ങളും അവസ്ഥയും ഒരിക്കലും അറിയാതെ പോകുന്നത്
ആദ്യം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ, പിന്നെയാകാം വികസനം:വിജയ്​

ചെന്ന: ഇന്ത്യ വികസിത രാജ്യമാകാന്‍ ശ്രമിക്കുന്നതിന് മുമ്പ് കര്‍ഷകരുടെ രാജ്യമാകണമെന്ന് തമിഴ് നടന്‍ വിജയ്.ചെന്നൈയില്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെയായിരുന്നു വിജയിയുടെ വിമര്‍ശനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കണം. കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്, അവയ്ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണം.അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് പൊതു സമൂഹത്തിന്റെ കടമയാണ്.മുടങ്ങാതെ നമുക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ് നാം അവരുടെ പ്രശ്‌നങ്ങളും അവസ്ഥയും ഒരിക്കലും അറിയാതെ പോകുന്നത്. ഇത് ഭാവി തലമുറയുടെ ഒരു വലിയ പ്രശ്‌നമായി മാറും. കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നതിനായി കര്‍ഷകര്‍ നമ്മെ സഹായിക്കുന്നു. റേഷന്‍കടയില്‍ സൗജന്യ അരി വാങ്ങാനായി നില്‍ക്കുന്ന കര്‍ഷകര്‍ക്കാണ് നാം പ്രഥമ പരിഗണന നല്‍കേണ്ടത്.  അദ്ദേഹം പറഞ്ഞു.

തമിഴ് നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്ത വിജയിയുടെ കത്തി എന്ന ചിത്രം വലിയ വിജയമായിരുന്നു. തമിഴ് നാട്ടിലെ കര്‍ഷകരാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അവര്‍ക്ക് പിന്നാലെ മഹാരാഷ്ട്രയിലും മധ്യപപ്രദേശിലും പഞ്ചാബിലും ഗുജറാത്തിലും കര്‍ഷക സമരങ്ങള്‍ അരങ്ങേറി. മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് കര്‍കര്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com