രാജ്യത്ത് കുട്ടിത്തൊഴിലാളികളില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്

കുട്ടിതൊഴിലാളികളുടെ കണക്കുകളില്‍ ഉത്തര്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത് -  2,50,672 കുട്ടികളാണ് യുപിയില്‍ ബാലവേല ചെയ്യുന്നത് - തൊട്ടുപുറകില്‍ ബീഹാറാണ്
രാജ്യത്ത് കുട്ടിത്തൊഴിലാളികളില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്

ലഖ്‌നോ: ഇന്ത്യയില്‍ ബാലവേല നിരോധിച്ചെങ്കിലും കുട്ടിത്തൊഴിലാളികളുടെ എണ്ണത്തില്‍ കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എട്ട് ലക്ഷത്തിലേറെ കുട്ടികള്‍ ബാലവേല ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗവും അഞ്ചു വയസിനും ആറു വയസിനും ഇടയിലുള്ള കുട്ടികളാണ്. ഈ കുട്ടികളില്‍ ഭൂരിഭാഗവും സ്‌കൂളുകളില്‍ പോകുന്നില്ലെന്നും കളിച്ചു നടക്കേണ്ട പ്രായത്തില്‍ വീടുകളുടെ ഉത്തരവാദിത്തം ഏറ്റേടുക്കേണ്ടിവരികയാണെന്നും സംസ്ഥാനത്തെ സിആര്‍വൈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കുട്ടിതൊഴിലാളികളുടെ കണക്കുകളില്‍ ഉത്തര്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2,50,672 കുട്ടികളാണ് യുപിയില്‍ ബാലവേല ചെയ്യുന്നത്. തൊട്ടുപുറകില്‍ ബീഹാറാണ്. ബീഹാറില്‍ 1,28,087 കുട്ടികളും മഹാരാഷ്ട്രയില്‍ 82,847 കുട്ടികളുമാണ് ബാലചെയ്യുന്നതെന്നാണ് കണക്ക്. 

കുടുംബങ്ങളുടെ തകര്‍ച്ച, ദാരിദ്ര്യം, പട്ടിണി, നിരക്ഷരത തുടങ്ങിയവയാണ് ബാലവേല വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍. തൊഴിലെടുക്കുന്ന കുട്ടികളില്‍ അധിക ഭാഗവും ഗ്രാമപ്രദേശത്തുള്ളവരാണ്. ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുമ്പോഴും യഥാര്‍ത്ഥ കണക്കുകള്‍ ഇതിലേറെ വരും. ജോലിയിലൂടെ ലഭിക്കുന്ന വരുമാനം കൂടുതല്‍ ശതമാനം പേരും രക്ഷിതാക്കള്‍ നല്‍കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറഞ്ഞ കൂലിയ്ക്ക് ജോലിയ്ക്ക് ആളെ ലഭിക്കുന്നതും  കുട്ടിതൊഴിലാളികള്‍ സംഘടിതരല്ലാത്തതും കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com