ജൂണ്‍ 16ന് രാജ്യവ്യാപകമായി റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍

ഭൂമി ആധികാര്‍ ആന്തോളന്‍ എന്ന സംഘടനയാണ് ജൂണ്‍ 16ന് രാജ്യവ്യാപക സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്
ജൂണ്‍ 16ന് രാജ്യവ്യാപകമായി റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി റെയില്‍, റോഡ് ഉപരോധ സമരത്തിന് കര്‍ഷകരുടെ ആഹ്വാനം. ഭൂമി അധികാര്‍ ആന്തോളന്‍ എന്ന സംഘടനയാണ് ജൂണ്‍ 16ന് രാജ്യവ്യാപക സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക,വിളകള്‍ക്ക് നല്ല വില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 61 കര്‍ഷക സംഘടനകളുടെ യോഗമാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്‌. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍,മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഭൂമി അധികാര്‍ ആന്തോളന്‍ എന്ന സംഘടനയാണ്.

കന്നുകാലി വില്‍പ്പനയ്ക്കുള്ള നിയന്ത്രണങ്ങല്‍ പിന്‍വലിക്കുക, ആറ് കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയ മധ്യപ്രദേശ് മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com