മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന് 2 ലക്ഷം രൂപ പിഴ വിധിച്ച് നാട്ടുകൂട്ടം

വിവാഹം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭാര്യയെ ഇയാള്‍ മൊഴി ചൊല്ലിയത്
മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന് 2 ലക്ഷം രൂപ പിഴ വിധിച്ച് നാട്ടുകൂട്ടം

ലഖ്‌നൗ: ഭാര്യയെ മുത്തലാഖ് ചൊല്ലിയ വ്യക്തിക്ക് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമ പഞ്ചായത്ത്. ഇത് ആദ്യമായാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവിന് പിഴ വിധിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. 

യുപിയിലെ സംബല്‍ ജില്ലയിലെ തുര്‍ക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ ഗ്രാമക്കൂട്ടമാണ് ഭര്‍ത്താവിനോട് രണ്ട് ലക്ഷം രൂപ പിഴ നല്‍കാന്‍  നിര്‍ദേശിച്ചത്. 52 ഗ്രാമങ്ങളില്‍ നിന്നുമുള്ള തുര്‍ക്ക് വിഭാഗക്കാര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചായിരുന്നു ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം. 

സ്ത്രീധനമായി നല്‍കിയതെല്ലാം യുവതിക്ക് തിരികെ നല്‍കാനും ഗ്രാമ പഞ്ചായത്ത് ഭര്‍ത്താവിന്റെ വീട്ടുകാരോട് നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭാര്യയെ ഇയാള്‍ മൊഴി ചൊല്ലിയത്. രണ്ട് ലക്ഷം രൂപ എത്രയും പെട്ടെന്ന് യുവതിക്ക് നല്‍കണമെന്നാണ് തുര്‍ക്ക് വിഭാഗം നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

സമുദായാംഗങ്ങള്‍ ഇതുപോലെ ശക്തമായ നിലപാടെടുക്കാന്‍ തയ്യാറായാല്‍ മുത്തലാഖ് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് ഷയിസ്ത ആംബര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com