വിശന്നാല്‍ ഗോമാതാവ്‌ മത്സ്യവും കഴിക്കും(വീഡിയോ)

പുല്ലും, പിണ്ണാക്കും, വൈക്കോലും മാത്രമല്ല, പശു മത്സ്യവും കഴിക്കും
വിശന്നാല്‍ ഗോമാതാവ്‌ മത്സ്യവും കഴിക്കും(വീഡിയോ)

പശു സസ്യഭുക്കാണ്‌ എന്ന് വിശ്വസിച്ചിരിക്കുന്ന ഗോമാതാ ഭക്തര്‍ക്ക് തെറ്റി. പുല്ലും, പിണ്ണാക്കും, വൈക്കോലും മാത്രമല്ല, പശു മത്സ്യവും കഴിക്കും. പശു മത്സ്യം കഴിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 

കാലൈമാര്‍ എന്ന തമിഴ് പേജിലും മീന്‍ പുല്ലുപോലെ കഴിക്കുന്ന പശുവിന്റെ  വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിവു പോലെ തന്നെ ഗോമാതാ ഭക്തരുടേയും, പശുക്കളെ ദൈവമായി കാണുന്നതിനെതിരെ നിലപാടെടുക്കുന്നവരുടേയും കമന്റുകളാണ് വീഡിയോയ്ക്ക് അടിയില്‍ നിറയുന്നത്. ഒരുപാട് നാളായി ഭക്ഷണം കഴിക്കാതെ വിശന്നിരിന്നതിനാലാകാം പശു തനിക്ക് കിട്ടിയ മീന്‍ കഴിക്കുന്നതെന്നാണ് പശു സംരക്ഷകരുടെ വാദങ്ങളില്‍ ഒന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com