ഇനി ട്രെയിനില്‍ ഇഷ്ടഭക്ഷണം ബുക്ക് ചെയ്യാം; ഡൊമിനോസിന്റെ പിസയും, മക്‌ഡൊണാള്‍ഡ്‌സിന്റെ ബര്‍ഗറുമെല്ലാം ട്രെയിനില്‍ കിട്ടും

രാജധാനി, ശതാബ്ദി ട്രെയിനുകളിലാണ് ഇഷ്ടപ്പെട്ട ഭക്ഷണം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുക
ഇനി ട്രെയിനില്‍ ഇഷ്ടഭക്ഷണം ബുക്ക് ചെയ്യാം; ഡൊമിനോസിന്റെ പിസയും, മക്‌ഡൊണാള്‍ഡ്‌സിന്റെ ബര്‍ഗറുമെല്ലാം ട്രെയിനില്‍ കിട്ടും

യാത്രയ്ക്കിടയില്‍ ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ചാണ് പൊതുവെ പരാതി ഉയരുന്നത്. എന്നാല്‍ ഇനി അങ്ങിനെ പരാതി ഉന്നയിക്കേണ്ട കാര്യമില്ല. മക്‌ഡൊണാള്‍ഡിന്റെ ബര്‍ഗറും, ഡൊമിനോസിന്റെ പിസയുമെല്ലാം ഇനി ട്രെയിനിലും ലഭിക്കും. 

രാജധാനി, ശതാബ്ദി ട്രെയിനുകളിലാണ് ഇഷ്ടപ്പെട്ട ഭക്ഷണം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുക. ജൂണ്‍ 15 മുതല്‍ സീറ്റ് നമ്പര്‍ ഉപയോഗിച്ച് എസ്എംഎസ്, കോള്‍ വഴി ഭക്ഷണം ബുക്ക് ചെയ്യാം. 

കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ്, ഡൊമിനോസ് എന്നി കമ്പനികളുമായി
റെയില്‍വേ ധാരണയിലെത്തി. www.ecatering.irctc.co.in എന്ന സൈറ്റില്‍ കയറി ഏത് സ്‌റ്റേഷനില്‍ വെച്ചാണ് ഭക്ഷണം ലഭിക്കേണ്ടതെന്ന് തെരഞ്ഞെടുക്കാം. ഇതിന് ശേഷം സൈറ്റില്‍ കാണുന്ന ലിസ്റ്റില്‍ നിന്നും ഭക്ഷണം തെരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ വഴിയായും, ക്യാഷ് ഓണ്‍ ഡെലിവറിയായും പണമടയ്ക്കുന്നതിനുള്ള സൗകര്യം റെയില്‍വേ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ പാട്‌ന രാജധാനി, ഡല്‍ഹി-മുംബൈ, പുനെ സെക്കന്തരാബാദ് ശതാബ്ദി എന്നിവയില്‍ 45 ദിവസത്തേക്ക് ഓണ്‍ലൈന്‍ ഭക്ഷണം ബുക്ക് ചെയ്യുന്ന വഴി റെയില്‍വേ പരീക്ഷിച്ചിരുന്നു. 

ഫോണിലൂടെ ഭക്ഷണം ബുക്ക് ചെയ്യാന്‍ 1323 എന്ന നമ്പര്‍ ഡയല്‍ ചെയ്യണം. എസ്എംഎസ് വഴിയാണെങ്കില്‍ MEAL എന്ന് 139 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com