കന്നുകാലി വില്‍പ്പന നിയന്ത്രണത്തിന്‌ സ്റ്റേ ഇല്ല; രണ്ട് ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കന്നുകാലി വില്‍പ്പന നിയന്ത്രിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്
കന്നുകാലി വില്‍പ്പന നിയന്ത്രണത്തിന്‌ സ്റ്റേ ഇല്ല; രണ്ട് ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കന്നുകാലി വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. എന്നാല്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.  രണ്ട് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

ജൂലൈ 11ന് കേസില്‍ വിശദമായ വാദം കേള്‍ക്കും.കന്നുകാലി വില്‍പ്പനയിലെ
നിയമവിരുദ്ധ പ്രവണതകള്‍ തടയാനാണ് വിജ്ഞാപനം കൊണ്ടുവന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. നേരായ രീതിയില്‍ കന്നുകാലി വില്‍പ്പന നടത്തുന്നവരെ പുതിയ ഉത്തരവ് ഒരുതരത്തിലും ബാധിക്കില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രം വ്യക്തമാക്കി.ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കന്നുകാലി വില്‍പ്പന നിയന്ത്രിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ജൂണ്‍ ഏഴിനായിരുന്നു സന്നദ്ധ സംഘടനയ്ക്ക് വേണ്ടി അഭിഭാഷകന്‍ ഹഫീം ഖുറേഷി പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് അശോക് ഭൂഷണിം, ജസ്റ്റിസ് ദീപക് ഗുപ്തയും അടങ്ങുന്ന രണ്ട് അംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത് ജൂണ്‍ 15ലേക്ക് മാറ്റുകയായിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com