താജ്മഹലല്ല രാമായണവും ഗീതയുമാണ് ഇന്ത്യയുടെ അടയാളങ്ങളെന്ന് യോഗി ആദിത്യനാഥ്

വിദേശരാജ്യങ്ങളിലെ വിശിഷ്ട്യ വ്യക്തികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായി താജ്മഹല്‍ സമ്മാനമായി നല്‍കാറുണ്ട്. ഇത് അവസാനിപ്പിച്ച് ഗീതയും രാമായാണവും നല്‍കണമെന്നും യോഗി 
താജ്മഹലല്ല രാമായണവും ഗീതയുമാണ് ഇന്ത്യയുടെ അടയാളങ്ങളെന്ന് യോഗി ആദിത്യനാഥ്

പറ്റ്‌ന: താജ്മഹല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നാണ് എന്നാല്‍ ഇന്ത്യയുടെ അടയാളമല്ല താജ്മഹല്‍ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബീഹാറിലെ ദര്‍ഭംഗയില്‍ മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു യോഗി. 

വിദേശരാജ്യങ്ങളിലെ വിശിഷ്ട്യ വ്യക്തികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായി താജ്മഹല്‍ സമ്മാനമായി നല്‍കാറുണ്ട്. ഇത് അവസാനിപ്പിച്ച് ഗീതയും രാമായാണവും നല്‍കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്‍മാര്‍ക്ക് സമ്മാനിക്കുന്നത് രാമയാണത്തിന്റെ ഗീതയുടെയും പകര്‍പ്പാണ്. രാമായണം ഒരു വിദേശ പ്രസിഡന്റിന് സമ്മാനിക്കുമ്പോള്‍ അത് ബീഹാറിന്റെ ചരിത്രമാണ് ഊട്ടിയുറപ്പിക്കുന്നതെന്നും യോഗി പറഞ്ഞു.

പരമ്പരാഗത മൈഥിലി ബ്രാഹ്മണസമൂഹം താമസിക്കുന്ന പ്രദേശത്തായിരുന്നു യോഗിയുടെ പ്രസംഗം. താജ്മഹല്‍ ഹിന്ദുക്ഷേത്രമാക്കണമെന്ന അഭിപ്രായവും ഏറെ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com