ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് -   50,000 രൂപയ്ക്ക് മുകളിലുളള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി
ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധം

ന്യൂഡെല്‍ഹി: ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്.  50,000 രൂപയ്ക്ക് മുകളിലുളള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. 

നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്. 
ഡിസംബര്‍ 31ന് ശേഷം ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. കൂടാതെ അക്കൗണ്ട് റദ്ദാക്കുകയും ചെയ്യും. കേന്ദ്ര റവന്യുമന്ത്രാലയത്തിന്റെതാണ് ഉത്തരവ്. 

പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പുതിയ തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com