നിങ്ങളുടെ കുഴിമാടത്തിലെ ആദ്യ രാത്രി എങ്ങനെയായിരിക്കും, നിങ്ങള്‍ ഒറ്റക്ക്, കൂട്ടിന് ഇരുട്ട് മാത്രം: ഒടുവില്‍ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമായി

നിങ്ങളുടെ കുഴിമാടത്തിലെ ആദ്യ രാത്രി എങ്ങനെയായിരിക്കും, നിങ്ങള്‍ ഒറ്റക്ക്, കൂട്ടിന് ഇരുട്ട് മാത്രം: ഒടുവില്‍ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമായി

ഒരു ഇരുണ്ട അറ, നിങ്ങള്‍ ഒറ്റക്ക്, കൂട്ടിന് ഇരുട്ട് മാത്രം. ആലോചിച്ചു നോക്കൂ, നിങ്ങളുടെ കുഴിമാടത്തില്‍ എന്താണ് സംഭവിക്കുക. ജമ്മുകാശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ ഫിറോസ് അഹ്മദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിത്.

അനന്ത്‌നാഗ് ജില്ലയിലെ തജിവാര അചബലില്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ച അഞ്ച് പോലീസുകാരില്‍ ഒരാളാണ് ഫിറോസ് അഹ്മദ് ധാര്‍.

കുടുംബവും സുഹൃത്തുക്കളും അഹ്മദിന്റെ അവസാന യാത്രയ്ക്ക് തയാറെടുക്കുമ്പോള്‍ 2013 ജനുവരി 18ന് ഫെയ്‌സ്ബുക്കില്‍ അഹ്മദ് കുറിച്ച വാക്കുകള്‍ക്കാണ് ജീവന്‍ വെക്കുന്നത്. മരണത്തെ കുറിച്ച് നിങ്ങള്‍ സങ്കല്‍പ്പിച്ചിട്ടുണ്ടോ. എന്തായിരിക്കും നിങ്ങളുടെ കുഴിമാടത്തില്‍ സംഭവിക്കുക. നിങ്ങളുടെ ശവശരീരം കുളിപ്പിച്ച് കുഴിമാടത്തിലെത്തുന്നതിന് തയാറായിരിക്കുന്നതിനെ കുറിച്ച് സങ്കല്‍പ്പിച്ചിട്ടുണ്ടോ. നിങ്ങളുടെ കുടുംബം കരയുമ്പോള്‍, നിങ്ങളെയും ചുമന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ കുഴിമാടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. അഹ്മദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണിത്.

ആറ് വയസുകാരി അദ്ധയെയും രണ്ടു വയസുകാരി സിമ്രനെയും ഭാര്യ മുബീന അക്തറില്‍ ഏല്‍പ്പിച്ച് അഹ്മദ് എന്നന്നെക്കുമായി വിടപറഞ്ഞപ്പോള്‍ ആദരാജ്ഞലിയര്‍പ്പിക്കാന്‍ ഗ്രാമം മുഴുവനും വന്നു. കാശ്മീരില്‍ തുടരുന്ന പ്രശ്‌നങ്ങളില്‍ ആശങ്കപ്പെട്ട അഹ്മദ് എന്റെ കാശ്മീര്‍ എന്ന് സാധാരണ നിലയിലെത്തുമെന്ന് ആശങ്കപ്പെട്ടും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com