ഡാര്‍ജലിങ് പ്രക്ഷോഭം: ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ച് രാജ്‌നാഥ് സിങ്

ഡാര്‍ജലിങ്ഹില്‍ ഗൂര്‍ഖാലാന്റ് ജന മുക്തി മോര്‍ച്ചയുടെ സമരം ശക്തമായതിനെത്തുടര്‍ന്ന് ജനങ്ങളോട് ശാന്തരാകണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്.
ഡാര്‍ജലിങ് പ്രക്ഷോഭം: ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ച് രാജ്‌നാഥ് സിങ്

ന്യൂഡെല്‍ഹി: ഡാര്‍ജലിങ്ഹില്‍ ഗൂര്‍ഖാലാന്റ് ജന മുക്തി മോര്‍ച്ചയുടെ സമരം ശക്തമായതിനെത്തുടര്‍ന്ന് ജനങ്ങളോട് ശാന്തരാകണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും ചര്‍ച്ചയിലൂടെ മാറ്റണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംഭവത്തെപ്പറ്റി പശ്ചിംബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

പ്രക്ഷോഭകരും പോലീസും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പശ്ചിമബംഗാളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസിനെയും ഡാര്‍ജലിങ്ങില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ ഇപ്പോള്‍ സമരം നടത്തുന്നത്.

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമിച്ചാല്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് ജി.ജെ.എം തലവന്‍ ബിമല്‍ ഗുരുങ് മുന്നറിയിപ്പ് നല്‍കി. ഇതോടൊപ്പം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജിജെഎം പ്രവര്‍ത്തകന്റെ മൃതദേഹവുമായും പ്രക്ഷോഭകര്‍ പ്രകടനം നടത്തിയിരുന്നു. 

പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം വേണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ സംസ്ഥാനത്തിനുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ഇവര്‍ അണി നിരന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com