യുവാവിനെ മനുഷ്യകവചമാക്കിയ നടപടി സൈന്യത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്റെ ഭാഗമല്ലെന്നു കരസേനാ മേധാവി; മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ സൈന്യത്തിന് മികച്ച ചരിത്രം

തെറ്റായ വിവരങ്ങളും വഴിതെറ്റിക്കുന്ന സന്ദേശങ്ങളും പരക്കുന്നതാണ് ജമ്മു കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സേനയ്‌ക്കെതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്നത്
യുവാവിനെ മനുഷ്യകവചമാക്കിയ നടപടി സൈന്യത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്റെ ഭാഗമല്ലെന്നു കരസേനാ മേധാവി; മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ സൈന്യത്തിന് മികച്ച ചരിത്രം

ഹൈദരാബാദ്: മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് മികച്ച ചരിത്രമാണുള്ളതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. കശ്മീരില്‍ കല്ലേറ് നടത്തിയവര്‍ക്കെതിരെ യുവാവിനെ മനുഷ്യകവചമാക്കിയ നടപടി സൈന്യത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്റെ ഭാഗമല്ലെന്നും കരസേനാ മേധാവി.ഹൈദരാബാദിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് സൈന്യം പ്രതികരിക്കുന്നത്. ദക്ഷിണ കശ്മീരിലെ ചിലഭാഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്.  അവ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.ആശങ്കകള്‍ ആവശ്യമില്ലാത്തതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. 

തെറ്റായ വിവരങ്ങളും വഴിതെറ്റിക്കുന്ന സന്ദേശങ്ങളും പരക്കുന്നതാണ് ജമ്മു കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സേനയ്‌ക്കെതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരം യുവാക്കള്‍ അധികം വൈകാതെ അവര്‍ ചെയ്യുന്നത് അവരുടെ ജനങ്ങള്‍ക്കും സംസ്ഥാനത്തിനും നല്ലതല്ലെന്ന് തിരിച്ചറിയും. സേനയ്ക്ക് താഴ്‌വരയില്‍  സമാധാനം വരണമെന്നാണ് ആഗ്രഹം. 

മനുഷ്യാവകാശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ ഒരുകാരണവശാലും ലംഘിക്കപ്പെടില്ലെന്ന് ഉറപ്പാക്കും,അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും പ്രക്ഷോഭങ്ങള്‍ക്ക് മുന്‍നിരയില്‍ വരികയാണെങ്കില്‍ എങ്ങനെ നേരിടണമെന്ന് സൈനികര്‍ക്ക് അറിയാം. കടുത്ത നടപടികള്‍ ഒന്നും സ്വീകരിക്കില്ല. മനുഷ്യാവകാശ വിഷയങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള സൈന്യമാണ് നമ്മുടേത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com