ബീക്കണ്‍ ലൈറ്റുകള്‍ നിരോധിച്ചപ്പോള്‍ കൊടികളുമായി ബംഗാള്‍ സര്‍ക്കാര്‍

ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ച് സമചതുരം, കൂര്‍ത്ത അഗ്രാകൃതി, ത്രികോണം എന്നീ രൂപങ്ങളിലെ കൊടികള്‍ ഔദ്യോഗിക വാഹനങ്ങളില്‍ സ്ഥാപിക്കാം
ബീക്കണ്‍ ലൈറ്റുകള്‍ നിരോധിച്ചപ്പോള്‍ കൊടികളുമായി ബംഗാള്‍ സര്‍ക്കാര്‍

കല്‍ക്കത്ത: മന്ത്രിമാരുടേയും, ഉദ്യോഗസ്ഥരുടേയും വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാരിന് കൊടികളിലൂടെ മറുപടി പറഞ്ഞ് ബംഗാള്‍ സര്‍ക്കാര്‍. ബീക്കണ്‍ ലൈറ്റുകളുടെ സ്ഥാനത്ത് ഓരോ പദവികളിലുമുള്ള ഉദ്യോഗസ്ഥര്‍ വ്യത്യസ്ത രീതിയിലുള്ള കൊടികള്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് ബംഗാള്‍ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. 

ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ച് സമചതുരം, കൂര്‍ത്ത അഗ്രാകൃതി, ത്രികോണം എന്നീ രൂപങ്ങളിലെ കൊടികള്‍ ഔദ്യോഗിക വാഹനങ്ങളില്‍ സ്ഥാപിക്കാം. ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ഡ്യൂട്ടിയിലുള്ള സമയത്ത് മാത്രമായിരിക്കണം ഈ കൊടികള്‍ വാഹനത്തിന് മുന്നില്‍ ഉണ്ടാവേണ്ടത്. 

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാത്രമാണ് ബംഗാള്‍ സര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അന്തര്‍ദേശിയ, ദേശീയ മേഖലകളില്‍ ചര്‍ച്ചകള്‍ വരുമ്പോള്‍, ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് മുന്നിലുള്ള കൊടിയിലൂടെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ഉദ്യോഗസ്ഥരുടെ പ്രോട്ടോക്കോള്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

മെയ് 1 മുതലായിരുന്നു വിഐപി വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നിരോധനം നിലവില്‍ വന്നത്. ബംഗാള്‍, ബീഹാര്‍ ഉള്‍പ്പെടെയുള്ള  സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com