താനെയില്‍ നേവിക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ കര്‍ഷകസമരം അക്രമാസക്തമായി; വാഹനങ്ങള്‍ കത്തിച്ചു

17 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷക കുടുംബങ്ങളാണ് റോഡ് ഉപരോധിച്ചത്
താനെയില്‍ നേവിക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ കര്‍ഷകസമരം അക്രമാസക്തമായി; വാഹനങ്ങള്‍ കത്തിച്ചു

മുംബൈ: നേവിക്ക് വേണ്ടി ഭൂമിപിടിച്ചെടുക്കുന്ന നടപടികള്‍ക്കെതിരെ മുംബൈയിലെ താനെയില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം അക്രമാസക്തമായി. രാവിലെ വാഹനങ്ങള്‍ തടഞ്ഞ കര്‍ഷകര്‍ ബദ്‌ലാപ്പൂര്‍ ഹൈവേയില്‍ വാഹനങ്ങള്‍ കത്തിച്ചു. 

17 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷക കുടുംബങ്ങളാണ് റോഡ് ഉപരോധിച്ചത്. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്കും കര്‍ഷകര്‍ക്കും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേവിക്കുവേണ്ടി പ്രതിരോധ വകുപ്പ് പിടിച്ചെടുത്ത തങ്ങളുടെ ഭൂമി തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്.

12600 ഏക്കര്‍ ഭൂമിയാണ് നേവിക്ക് വേണ്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ കോടതിയേയും മറ്റും സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരിവിലിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com