രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നത് ചരിത്രപരമായ തെറ്റ്; നിതീഷിനെ ഓര്‍മിപ്പിച്ച് ലാലുപ്രസാദ് യാദവ്

ചരിത്രപരമായ തെറ്റാണ് ജെഡിയു നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ലാലു പ്രസാദ് യാദവ്
രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നത് ചരിത്രപരമായ തെറ്റ്; നിതീഷിനെ ഓര്‍മിപ്പിച്ച് ലാലുപ്രസാദ് യാദവ്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദനെ പിന്തുണയ്ക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കത്തെ വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ചരിത്രപരമായ തെറ്റാണ് ജെഡിയു നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മീരാ കുമാറിനെ പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. നിതീഷ് കുമാര്‍ തന്നെ വിളിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ നല്‍കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ലാലു പ്രസാദ് യാദവ് പറയുന്നു. 

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജെഡിയു നീക്കത്തോടെ ബിഹാറിലെ ഭരണകക്ഷി സഖ്യത്തിലും വിള്ളല്‍ വീഴും. ബിഹാറില്‍ ജെഡിയുവിന്റെ സഖ്യ കക്ഷിയായ കോണ്‍ഗ്രസും, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ജെഡിയുവിന്റെ നിലപാടിനെ തള്ളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com