വിദേശ രാജ്യങ്ങളുടേതുള്‍പ്പടെ 31 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

31 ഉപഗ്രഹങ്ങളുമായി സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയരുന്ന പിഎസ്എല്‍വി സി-38 റോക്കറ്റ് - (എക്‌സ്പ്രസ്-അശ്വിന്‍ പ്രസാദ്)
31 ഉപഗ്രഹങ്ങളുമായി സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയരുന്ന പിഎസ്എല്‍വി സി-38 റോക്കറ്റ് - (എക്‌സ്പ്രസ്-അശ്വിന്‍ പ്രസാദ്)

ശ്രീഹരിക്കോട്ട: കാര്‍ട്ടോസാറ്റ് 2ഇ ഉള്‍പ്പടെ 31 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ഭ്രമണ പഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്ററിലെ ഒന്നാം ലോഞ്ചിങ് പാഡില്‍ നിന്നായിരുന്നു ഐഎസ്ആര്‍ഒ പുതിയ ചരിത്രം കുറിച്ചത്.

712 കിലോഗ്രാം വരുന്ന കാര്‍ട്ടോസാറ്റ് 2 നു പുറമെ  30 നാനോ ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി സി-38 റോക്കറ്റില്‍ ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്ക്, ഫിന്‍ലന്റ്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഇറ്റലി, ലാത്വിയ, ലിത്വാനിയ, സ്ലോവേക്യ, യുകെ, അമേരിക്ക എന്നീ 14 രാജ്യങ്ങളില്‍ നിന്നുള്ള നാനോ ഉപഗ്രഹങ്ങളാണ് 31ല്‍ 29ഉം. തമിഴ്‌നാട്ടിലെ നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നിയുസാറ്റ് കേരളശ്രീ എന്ന നാനോ ഉപഗ്രഹവമാണ് ഇന്ത്യയില്‍ നിന്നുള്ള ഒന്ന്.

രാജ്യത്തെ ആദ്യ സ്വകാര്യ പ്രകൃതി ദുരന്തമുന്നറിയിപ്പ് നാനോ ഉപഗ്രഹമാണിത്. 16 ശാസ്ത്രജ്ഞരും 200 ല്‍ അധികം വിദ്യാര്‍ത്ഥികളുമാണഅ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com