ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരം: മുംബൈ

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം എന്ന ബഹുമതി മുംബൈക്ക്
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ നഗരം: മുംബൈ

മുംബൈ: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം എന്ന ബഹുമതി മുംബൈക്ക് സ്വന്തം. ആഗോള കമ്പനിയായ മെര്‍സേഴ്‌സ് നടത്തിയ സര്‍വേയിലാണ് മുംബൈ ചെലവ്കൂടിയ നഗരമായി പ്രഖ്യപിക്കപ്പെട്ടത്. ലോകത്തിലെ തന്നെ ചെലവേറിയ നഗരങ്ങളില്‍ 57ാം സ്ഥാനത്താണിപ്പോള്‍ മുംബൈ. 

ന്യൂഡെല്‍ഹിയാണ് രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. ചെന്നൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് ജീവിതച്ചിലവേറിയ മറ്റ് നഗരങ്ങള്‍. ജനങ്ങളുടെ ജീവിതരീതി, ആഹാരം, താമസം എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മെര്‍സേഴ്‌സ് മുംബൈയെ തെരഞ്ഞെടുത്തത്. 

നോട്ട്‌നിരോധനവും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതവും മുംബൈയിലെ ജീവിതച്ചെലവ് കൂടാന്‍ കാരണമായിട്ടുണ്ട്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ തകര്‍ച്ച മുംബൈയിലേയും ഡെല്‍ഹിയിലേയും വീട് വാടക ഉയരുന്നതിന് കാരണമായി. മുംബൈയില്‍ നാണയപ്പെരുപ്പം നാലില്‍ നിന്നും 5.57 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. കൂടാതെ ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റു അവശ്യ സാധനങ്ങള്‍ക്കും വിലവര്‍ധനവുണ്ടായി. ഇതെല്ലാം മുംബൈയെ ചിലവേറിയ നഗരമാക്കി മാറ്റി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com