കശ്മീരില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവം: രണ്ട്‌പേര്‍ അറസ്റ്റില്‍

ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
അയൂബിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍
അയൂബിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍

ശ്രീനഗര്‍: ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ജുമാ മസ്ജിദ് പള്ളിക്ക് സമീപമാണ് പൊലീസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം കൊലപ്പെടുത്തിയത്. പോലീസുകാന്‍ പള്ളിയില്‍ നിന്നും ഇറങ്ങി വരുന്നവരുടെ ഫോട്ടോയെടുക്കാന്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

മുഖ്യമന്ത്രി മെഹബൂബ മുഫ്തി സംഭവത്തെ ശക്തമായി അപലപിച്ചു. സംഭവം അങ്ങേയറ്റം അപമാനകരമാണെന്ന് അവര്‍ പ്രതികരിച്ചു. രാജ്യത്തെ മികച്ച പോലീസ് സേനകളിലൊന്നാണ് കശ്മീരിലേത്. അവര്‍ ധീരരും വളരെയേറെ സംയമനം പാലിക്കുന്നവരുമാണ്. അവരുടെ സംയമനത്തെ പരീക്ഷിക്കരുതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൗഹാട്ടയിലെ ജുമാ മസ്ജിദ് പള്ളിക്ക് വെളിയില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്നവരുടെ ഫോട്ടോ എടുക്കുന്നത് ജനക്കൂട്ടം തടഞ്ഞു. ജനക്കൂട്ടത്തിന് നേരെ അയ്യൂബ് വെടിയുതിര്‍ത്തു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രകോപിതരായ ജനം അയൂബിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com