കശ്മീരില്‍ മുസ്ലീം പള്ളിക്ക് സമീപം വെടിയുതിര്‍ത്ത പൊലീസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

പൊലീസ് ഉദ്യോഗസ്ഥന്‍ പള്ളിയുടെ ഫോട്ടോ അല്ല, നാട്ടുകാര്‍ കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പകര്‍ത്താന്‍ ശ്രമിച്ചിരുന്നതെന്നും വാദം ഉയരുന്നുണ്ട്
കശ്മീരില്‍ മുസ്ലീം പള്ളിക്ക് സമീപം വെടിയുതിര്‍ത്ത പൊലീസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

ശ്രീനഗര്‍: മുസ്ലീം പള്ളിക്ക് സമീപം ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തെന്ന് ആരോപിച്ച് പൊലീസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ശ്രീനഗറിലെ ജമ മസ്ജിദ് പള്ളിക്ക് സമീപമാണ് പൊലീസ് ഉദ്യോഗസ്ഥനായ മൊഹമ്മദ് അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം കൊലപ്പെടുത്തിയത്.

പൊലീസ് ഉദ്യോഗസ്ഥന്‍ പള്ളിയുടെ ഫോട്ടോ എടുക്കുന്നത് തടയാന്‍ എത്തിയവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വെടിവയ്പ്പില്‍ 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പള്ളിയുടെ ഫോട്ടോ അല്ല, നാട്ടുകാര്‍ കല്ലേറ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പകര്‍ത്താന്‍ ശ്രമിച്ചിരുന്നതെന്നും വാദം ഉയരുന്നുണ്ട്. സ്വയരക്ഷയ്ക്ക് വേണ്ടി ആയിരുന്നിരിക്കാം വെടിയുതിര്‍ത്തതെന്നും കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഓടി രക്ഷപെടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടിയ ജനക്കൂട്ടം ഇയാളെ നഗ്നനായി നിര്‍ത്തി കല്ലെറിയുകയായിരുന്നു. ഷബ്-ഇ-ഖദര്‍ ആചരിക്കുന്നതിനാല്‍ കശ്മീരിലെ മുസ്ലീം പള്ളികളില്‍ രാത്രി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്ന സമയമാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com