ദക്ഷിണ സുഗ്മയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഏറ്റുമുട്ടി; മൂന്ന് മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th June 2017 09:48 PM |
Last Updated: 24th June 2017 09:48 PM | A+A A- |

സുഗ്മ: ഛത്തീസ്ഗഡില സുഗ്മ ജില്ലയില്‍ വിവിധയിടങ്ങളില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകനും മരിച്ചു.നാലുപേര്‍ക്ക് പരിക്ക്.ദക്ഷിണ സുഗ്മയിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ ജവാന്‍മാരാണ് മരിച്ചതെന്ന് ബസ്തര്‍ ഐജി വ്യക്തമാക്കി. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച മുതല്‍ ദക്ഷിണ സുഗ്മയില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്.
സംയുക്ത സുരക്ഷാ സേനയാണ് മാവോയിസ്റ്റുകള്‍ക്കെതിരെ ദക്ഷിണ സുഗ്മ വനത്തില്‍ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഏറ്റുമുട്ടലില്‍ 20 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നും എന്നാല്‍ ഒരാളുടെ ശരീരം മാത്രമേ കണ്ടെത്താനായുള്ളു എന്നും സുരക്ഷാ സേന പറയുന്നു. ഏപ്രില്‍ 24ന് 25 സൈനികര്‍ മാവോയിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.