ട്രംപ് സുലഭ്; ഹരിയാനയിലെ ഗ്രാമത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് മറോറ എന്ന ഗ്രാമത്തിന്റെ പേര് ട്രംപ് സുലഭ് എന്നാക്കിയിരിക്കുന്നത്
ട്രംപ് സുലഭ്; ഹരിയാനയിലെ ഗ്രാമത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കി

ഗുഡ്ഗാവോണ്‍:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ഹരിയാനയില്‍ ഒരു ഗ്രാമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് മറോറ എന്ന ഗ്രാമത്തിന്റെ പേര് ട്രംപ് സുലഭ് എന്നാക്കിയിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗ്രാമത്തിന് ട്രംപിന്റെ പേര് നല്‍കിയിരിക്കുന്നതെന്ന് സുലഭ് സ്ഥാപകന്‍ ബിന്ദേഷ്വര്‍ പതക്ക് പറയുന്നു. വാഷിങ്ടണില്‍ നടന്ന പരിപാടിക്കിടെ ഇന്ത്യന്‍ ഗ്രാമത്തിന് ട്രംപിന്റെ പേര് നല്‍കുമെന്ന് ബിന്ദേശ്വര്‍ പ്രഖ്യാപിച്ചിരുന്നു. 

കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി, ശുചിത്വ ബോധവത്കരണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് സുലഭ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ടും ഈ സംഘടന പ്രവ്രര്‍ത്തിക്കുന്നു. 

50000 അംഗങ്ങളുള്ളതാണ് തങ്ങളുടെ സംഘടനയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 10 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കിയതായും സുലഭ് പ്രവര്‍ത്തകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com