പശുക്കടത്ത് ആരോപിച്ച് പശ്ചിമബംഗാളില്‍ മുന്ന് യുവാക്കളെ തല്ലിക്കൊന്നു

പശ്ചിമബംഗാളിലെ സോനര്‍പൂര്‍ഗ്രാം പഞ്ചായത്തില്‍ പശുക്കടത്ത് ആരോപിച്ചാണ് പത്തിലധികം പേരടങ്ങിയ സംഘം മൂന്ന് പേരെ കൊലപ്പെടുത്തിയത്
പശുക്കടത്ത് ആരോപിച്ച് പശ്ചിമബംഗാളില്‍ മുന്ന് യുവാക്കളെ തല്ലിക്കൊന്നു

കല്‍ക്കത്ത: പശ്ചിമബംഗാളില്‍ പശുക്കടത്ത് ആരോപിച്ച് മൂന്ന് യുവാക്കളെ തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയിലാണ്  സംഭവം നടന്നത്. പശ്ചിമബംഗാളിലെ സോനര്‍പൂര്‍ഗ്രാം പഞ്ചായത്തില്‍ പശുക്കടത്ത് ആരോപിച്ചാണ് പത്തിലധികം പേരടങ്ങിയ സംഘം മൂന്ന് പേരെ കൊലപ്പെടുത്തിയത്. 

നസീറുല്‍ഹഖ്, സമീറുദ്ദീന്‍, മുഹമ്മദ് നസീര്‍ എന്നീ യുവാക്കളെ ഒരു വിഭാഗം ഹിന്ദുയുവാക്കള്‍ മര്‍ദിച്ചുകൊന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഒരാളെ പിടികൂടിയാതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com