ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം; ഒരു സൈനികന്‍ മരിച്ചു

വൈകിട്ട് 6.15നായിരുന്നു സംഭവമെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം; ഒരു സൈനികന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം.ഒരു ജവാന്‍ മരിച്ചു. ണ്ട് ജവാന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഇവരെ ബാരാമുള്ളയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എസ്‌ഐ റാങ്കിലുള്ള ജവാനാണ് കൊല്ലപ്പെട്ടത്.പന്‍ന്ദ ചൗക് മേഖലയിലാണ് ആക്രമണം നടന്നത്. 

വൈകിട്ട് 6.15നായിരുന്നു സംഭവമെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആക്രമണത്തിനു പിന്നാലെ മേഖലയില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിരിക്കുകായണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com