ഗോമാംസം വിളമ്പിയെന്നാരോപിച്ച് സര്‍ക്കാര്‍ കെട്ടിടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ചു

സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് ഗോമാംസം കഴിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗോമൂത്രം തെളിച്ചു.
ഗോമാംസം വിളമ്പിയെന്നാരോപിച്ച് സര്‍ക്കാര്‍ കെട്ടിടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോമൂത്രം തെളിച്ചു

ബെംഗളൂരു: സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് ഗോമാംസം കഴിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗോമൂത്രം തെളിച്ചു. മൈസൂരിലെ കലാമന്ദിര്‍ എന്ന സ്ഥാപനത്തില്‍ വെച്ചായിരുന്നു പരിപാടി. ഒരു സംഘടന നടത്തിയ പരിപാടിയുടെ ഭാഗമായി ഇവിടെവെച്ച് മാംസം കഴിച്ചെന്നാണ് ആരോപണമുയര്‍ന്നത്.

ഭക്ഷണ ശീലങ്ങള്‍ സംബന്ധിച്ച് ചര്‍വാക എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ അവസാന ദിവസം ഭക്ഷണത്തോടൊപ്പം മാംസവും വിളമ്പിയിരുന്നു. ഇത് ഗോമാംസമാണെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടി നടന്ന കെട്ടിടത്തില്‍ ഗോമൂത്രം തളിച്ചത്. 

മൈസൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെഎസ് ഭഗവാന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത സെമിനാറായിരുന്നു മൈസൂരില്‍ നടന്നത്. അതേസമയം, സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് ഭക്ഷണം കഴിച്ചതിന് സംഘാടകര്‍ക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി. ചരിത്രപ്രാധാന്യമുള്ള കലാമന്ദിറില്‍ സെമിനാര്‍ നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. അവിടെ ഭക്ഷണം വിളമ്പാന്‍ അനുവാദമില്ലെന്നും കാണിച്ചാണ് നോട്ടീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com