തേജസിനുപിന്നാലെ മുഖം മിനുക്കാനൊരുങ്ങി രാജധാനി, ശതാബ്ദിട്രയിനുകള്‍

ആദ്യഘട്ടത്തില്‍ 30 ട്രയിനുകളാകും നവീകരിക്കുക -  15 രാജധാനിയും 15 ശതാബ്ദി  ട്രയിനുകള്‍ ഉള്‍പ്പെടുന്നു - നവീകരണത്തിന് 25 കോടിരൂപ - ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ട്രയിനുകളില്‍ മാറ്റം പ്രാബല്യത്തില്‍
shatabdi-afp_650x400_51498471350
shatabdi-afp_650x400_51498471350

ന്യൂഡല്‍ഹി: തേജസ് എക്‌സ്പ്രസിന് പിന്നാലെ രാജധാനി, ശതാബ്ദി ട്രയിനുകള്‍ മുഖം മിനുക്കുന്നു. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാറ്ററിംഗ്, വിനോദപരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയാകും വിപൂലീകരിക്കുക. 

ആദ്യഘട്ടത്തില്‍ 30 ട്രയിനുകളാകും നവീകരിക്കുക. മൂംബൈ ഡല്‍ഹി രാജധാനി എക്‌സ്പ്രസ്, മുംബൈ അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 15 രാജധാനിയും 15 ശതാബ്ദി ട്രയിനുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 25 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.

സേവനം, ഗുണമേന്മയില്ലാത്ത ഭക്ഷണം, കോച്ചുകളിലെ വൃത്തിയില്ലായ്മ തുടങ്ങി നിരവധി പരാതികളാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും റെയില്‍വെക്ക് ലഭിച്ചിരിക്കുന്നത്. ഇതെല്ലാം പരിഹരിക്കുന്ന രീതിയിലാകും പുതിയ സംവിധാനങ്ങള്‍. 

ക്ലീന്‍ ചെയ്യാന്‍ യൂണിഫോം ധരിച്ച സ്റ്റാഫുകള്‍, ട്രോളി കാറ്ററിംഗ്, ടിവിയും സിനിമയും പാട്ടുമുള്‍പ്പെടെ നിരവധി വിനോദപരിപാടികള്‍. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ ട്രയിനുകളില്‍ മാറ്റം പ്രാബല്യത്തില്‍ വരും. പ്രീമീയര്‍ ട്രയിനുകളായ രാജധാനിയിലെയും ശതാബ്ദി ട്രയിനുകളിലെയും യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. 

വൈഫൈ സംവിധാനം, കോഫി വെന്‍ഡിംഗ് മെഷീന്‍, ഓരോ യാത്രക്കാരനും എല്‍സിഡി സ്‌ക്രീനുകള്‍ തുടങ്ങി തേജസ് ട്രയിനിന് സമാനമായ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വെ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com