മോദിയ്ക്കായി ഹിന്ദി പഠിച്ച് ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ് ഹിന്ദി പഠിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
മോദിയ്ക്കായി ഹിന്ദി പഠിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍:  അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ് ഹിന്ദി പഠിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ട്രംപുമായുള്ള ആദ്യകൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്. യഥാര്‍ത്ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയായിരുന്നെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ട്രംപ് സര്‍ക്കാര്‍ മോദി സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നു എന്നായിരിക്കും ട്രംപ് മോദിയോട് ഹിന്ദിയില്‍ പറയുക. ഇതിനുവേണ്ടി ആവശ്യമായ ഹിന്ദി ട്രംപ് പഠിച്ചതായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.20നാണ് വൈറ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച. അഞ്ചുമണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

വാഷിങ്ടണ്‍ ഡി.സിയിലെത്തിയ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. വെര്‍ജീനിയയില്‍ ഇന്ത്യക്കാരെ അഭിമുഖീകരിച്ച ശേഷമാണ് കൂടികാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തുന്നത്. വൈറ്റ് ഹൗസില്‍ പ്രത്യേക വിരുന്നിലും മോദി പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com