മുംബൈ സഫോടന കേസിലെ പ്രതി മുസ്തഫ ദോസ ഹൃദയാഘാതം മൂലം മരിച്ചു

ശിക്ഷ വിധിക്കുന്നതിന് പ്രത്യേക ടാഡ കോടതിയില്‍ വിചാരണ നടന്നുവരികയായിരുന്നു
മുംബൈ സഫോടന കേസിലെ പ്രതി മുസ്തഫ ദോസ ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ കഴിഞ്ഞദിവസം കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മുസ്തഫ ദോസ അന്തരിച്ചു. ജെജെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കേസില്‍ മുസ്തഫ ദോസ, അബു സലിം എന്നിവര്‍ ഉള്‍പ്പെടെ ആറു പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിന് പ്രത്യേക ടാഡ കോടതിയില്‍ വിചാരണ നടന്നുവരികയായിരുന്നു. 

ഒളിച്ചുകഴിഞ്ഞിരുന്ന സഹോദരന്‍ മുഹമ്മദ് ദോസയ്‌ക്കൊപ്പം ദുബായിലെ വീട്ടില്‍ വെച്ച് മുസ്തഫ ദോസ സ്‌ഫോടനത്തിന്റെ ഗൂഢാലോചന നടത്തിയതായി വ്യക്തമായതായി കോടതി കണ്ടെത്തിയിരുന്നു. ഇവിടെ ഗൂഢാലോചന നടത്തിയതിന് ശേഷമാണ് സ്‌ഫോടനം നടത്തുന്നതിനുള്ള ആുധങ്ങള്‍ ഇവര്‍ മുംബൈയിലേക്ക് എത്തിച്ചത്. ദാവൂദ് ഇബ്രാഹിമിനെ കാണാന്‍ മറ്റ് പ്രതികള്‍ക്ക് അവസരം ഒരുക്കിയതും മുസ്തഫ ദോസയായിരുന്നു എന്നും കോടതി കണ്ടെത്തി. 

മുസ്തഫ ദോസയെ കൂടാതെ ആറ് പേര്‍ കൂടിയാണ് 257 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന കേസില്‍ പ്രതികളായിട്ടുള്ളത്. 1993 മാര്‍ച്ച് 12നായിരുന്നു 12 തവണ മുംബൈയില്‍ സ്‌ഫോടനമുണ്ടായത്. 713 പേര്‍ക്കാണ് അന്ന് ആക്രമണത്തില്‍ പരിക്കേറ്റത്. 27 കോടി രൂപയുടെ നാശനഷ്ടങ്ങളും മുംബൈയിലുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com