കമാന്‍ഡോ സുരക്ഷയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്ര മന്ത്രി; വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th June 2017 03:08 PM |
Last Updated: 29th June 2017 03:23 PM | A+A A- |

കേന്ദ്ര സര്‍ക്കര്‍ കൊട്ടിഘോഷിച്ച് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി രാജ്യമൊട്ടാകെ നടപ്പാക്കുമ്പോള്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്. കമാന്‍ഡോ സുരക്ഷയില്‍ മൂത്രമൊഴിക്കുന്ന കേന്ദ്ര മന്ത്രിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്.
പൊതു സ്ഥലത്ത് നിന്നും മൂത്രമൊഴിച്ചതിന് പുറമെ മറ്റൊരു നിയമലംഘനം കൂടി ക്യാമറയില്‍ പതിഞ്ഞു. കേന്ദ്ര മന്ത്രി കയറാനെത്തുന്ന വാഹനത്തിന് മുകളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും കാണാം. മന്ത്രിമാരും, ഉദ്യോഗസ്ഥരും ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര മന്ത്രി തന്നെ ലംഘിക്കുന്നു എന്ന് വ്യക്തം.
നിയമലംഘനം നടത്തിയ കേന്ദ്ര മന്ത്രിക്കെതിരെ പരിഹാസങ്ങള്‍ നിറയുകയാണ് സമൂഹ മാധ്യമങ്ങളില്‍. രാധാമോഹന് വാതില്‍ കാട്ടി കൊടുക്കു എന്നാണ് ട്വിറ്ററില്‍ മോദിക്ക് ഒരാള്‍ നല്‍കിയ കമന്റ്. എന്നാല്‍ വിമര്‍ശനങ്ങളോട് രാധാമോഹന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.