ക്രിക്കറ്റ് ബോള്‍ പുറത്തുകൊണ്ടത് ചേദ്യം ചെയ്തയാളെ കുട്ടികള്‍ ബാറ്റുകൊണ്ടടിച്ചു കൊന്നു

റോഡില്‍ ക്രിക്കറ്റ് കളിക്കുന്നത് വിലക്കിയ അങ്കത് ഗുപ്തയെന്ന യുവാവിനെയാണ് രണ്ടുകുട്ടികള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നത്
ക്രിക്കറ്റ് ബോള്‍ പുറത്തുകൊണ്ടത് ചേദ്യം ചെയ്തയാളെ കുട്ടികള്‍ ബാറ്റുകൊണ്ടടിച്ചു കൊന്നു

ന്യൂഡല്‍ഹി: ക്രിക്കറ്റ് ബോള്‍ പുറത്തുകൊണ്ടത് ചേദ്യം ചെയ്ത യുവാവിനെ കുട്ടികള്‍ ബാറ്റുകൊണ്ടടിച്ചു കൊന്നു. ഡല്‍ഹിയിലെ സബ്‌സി മണ്ടിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്‌.  റോഡില്‍ ക്രിക്കറ്റ് കളിക്കുന്നത് വിലക്കിയ അങ്കത് ഗുപ്തയെന്ന യുവാവിനെയാണ് രണ്ടുകുട്ടികള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നത്. 

ബന്ധുവിന്റെ വീട്ടിലേക്ക് നടന്നുപോകുന്ന വഴി ഗുപ്തയുടെ വയറില്‍ കുട്ടികളിലൊരാള്‍ അടിച്ചു പറത്തിയ ബാള്‍ വന്നിടിച്ചു. ദേഷ്യം വന്ന ഗുപ്ത കുട്ടികളോട് റോഡില്‍ ക്രിക്കറ്റ് കളിക്കാതെ ഗ്രൗണ്ടില്‍ പോയിക്കളിക്കാന്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ കുട്ടികള്‍ ഗുപ്തയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കുട്ടികള്‍ ഇയ്യാളെ അടിക്കുകയായിരുന്നു.മറ്റു ടീം അംഗങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഗുപ്തയെ പോകാന്‍ പറയുകയും ചെയ്തു. അതിനിടയില്‍ പെട്ടെന്ന്  ഗുപ്ത ഒരു കുട്ടിയെ അടിച്ചു.ഇതില്‍ പ്രകോപിതരായ കുട്ടികള്‍ ഗുപ്തയെ തിരിച്ചടിക്കുകയും നിലത്ത് തള്ളി വീഴ്ത്തി മര്‍ദ്ദിക്കുകയുമായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഗുപ്തയെ രക്ഷിച്ചു. വീണ്ടും നടന്നുപോയ ഗുപ്തയെ അടുത്ത തെരിവില്‍വെച്ച് രണ്ടു കുട്ടികള്‍ തടഞ്ഞുനിര്‍ത്തി വീണ്ടും അടിക്കുകയായിരുന്നു. ബാറ്റുകൊണ്ട് തലക്കടിയേറ്റ ഗുപ്ത നിലത്തുവീണു. ഗുപ്തയുടെ വായില്‍ നിന്നും ചോര വരുന്നതുകണ്ട കുട്ടികള്‍ അവിടെവിന്നും ഓടി രക്ഷപ്പെടുകയായിരുന്നു-സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നു. 

പ്രദേശവാസികള്‍ ഓടിയെത്തി പൊലീസിനെ അറിയിക്കുകയും കുട്ടികളെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും ഇവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഗുപ്ത മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

തലക്കടിയേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കുട്ടികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 
ഒളിവിലായിരുന്ന കുട്ടികളെ ഇന്നലെ രാവിലെ പൊലീസ് പിടികൂടി. ഗുപ്തയെ അടിച്ച ബാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ജുവൈനല്‍ ഹോമിലാക്കിയിരിക്കുകായാണ് ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com