തോല്‍വിയില്‍ നിന്നും ആദ്യം പാഠം പഠിക്കൂ; എന്നിട്ടാകാം യുദ്ധത്തിനുള്ള മുറവിളി; ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

തോല്‍വിയില്‍ നിന്നും ആദ്യം പാഠം പഠിക്കൂ; എന്നിട്ടാകാം യുദ്ധത്തിനുള്ള മുറവിളി; ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

ബീജിംഗ്:  1962ലെ സിനോ ഇന്ത്യന്‍ യുദ്ധ തോല്‍വിയില്‍ നിന്നും ഇന്ത്യ ആദ്യം പാഠം പഠിക്കണം. എന്നിട്ടാകാം യുദ്ധത്തിനുള്ള മുറവിളിയെന്ന് മുന്നറിയിപ്പുമായി ചൈന. സിക്കിം മേഖലയിലെ ചൈനീസ് അതിര്‍ത്തി ഇന്ത്യന്‍ അതിര്‍ത്തി സൈന്യം ലംഘിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ സൈന്യങ്ങള്‍ തമ്മില്‍ ഈ മേഖലയില്‍ അസ്വാരസം തുടരുന്ന സാഹചര്യത്തിലാണ് ചൈന മുന്നറിയിപ്പു നല്‍കിയത്.

തങ്ങളുടെ അധികാര പരിധിയിലാണ് റോഡുകള്‍ നിര്‍മിക്കുന്നത്. അല്ലാതെ, ഭൂട്ടാനിലല്ല. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വക്താവ് വു കുയാന്‍ വ്യക്തമാക്കി. ചൈനയെയും പാക്കിസ്ഥാനെയും ഇന്ത്യയിലെ ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന സൈനീക മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുയാന്‍. 

ഇത്തരം പ്രസ്താവന നടത്തിയ ഇന്ത്യന്‍ സൈന്യത്തിലുള്ളയാള്‍ 1961 യുദ്ധ ചരിത്രം പരിശോധിച്ചതിനു ശേഷം മാത്രം യുദ്ധത്തിനായി മുറവിളി കൂട്ടിയാല്‍ മതിയെന്നും ചൈന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com