നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് സിബിഐ

നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് സിബിഐ

ന്യൂഡെല്‍ഹി: എട്ട് മാസം മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ ഇനാം നല്‍കുമെന്ന് സിബിഐ. നജീബിനെ കണ്ടെത്താന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം അറിയുന്നവര്‍ സിബിഐയെ സമീപിക്കണമെന്ന്് അന്വേഷണ ഏജന്‍സി അറിയിച്ചു.

അവധിക്കാലം കഴിഞ്ഞു 2016 ഒക്ടോബര്‍ 16നു നജീബ് ഹോസ്റ്റലിലേക്കു മടങ്ങിയിരുന്നുവെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഒക്ടോബര്‍ 15നാണ് ഒന്നാം വര്‍ഷ എംഎസ്‌സി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ ജെഎന്‍യു ക്യാംപസില്‍ നിന്നും കാണാതായത്. കോളേജ് ഹോസ്റ്റലില്‍ നടന്ന ചില തര്‍ക്കങ്ങളെത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തമാണ്.

ഹോസ്റ്റലിലുണ്ടായ തര്‍ക്കത്തില്‍ നജീബിനു പരിക്കേറ്റിട്ടുണ്ടെന്ന് നജീബിനൊപ്പം റൂമില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി നജീബിന്റെ മാതാവിനോട് പറഞ്ഞിരുന്നതായും ഇവര്‍ സിബിഐയെ അറിയിച്ചിട്ടുണ്ട്. 

കേസുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ ഡല്‍ഹി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഡെല്‍ഹി ഹൈക്കോടതി ഉത്തരിവിട്ടു കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com