ശബ്ദമലിനീകരണത്തിനു ഉദാഹരണം മുസ്ലിം പള്ളി: ഐസിഎസ്ഇ പാഠപുസ്തകം വിവാദമാകുന്നു

ശബ്ദമലിനീകരണത്തിനു ഉദാഹരണം മുസ്ലിം പള്ളി: ഐസിഎസ്ഇ പാഠപുസ്തകം വിവാദമാകുന്നു

ന്യൂഡെല്‍ഹി: ശബ്ദ മലിനീകരണത്തിന് ഉദാഹരണമായി മുസ്ലിം പള്ളിയുടെ ചിത്രം നല്‍കിയ ഐസിഎസ്ഇ പാഠപുസ്തകം വിവാദമാകുന്നു. ഐസിഎസ്ഇ സിലബസിലെ ആറാം ക്ലാസ് പുസ്തകത്തിലാണ് ശബ്ദ മലിനീകരണത്തിന്റെ വിവിധ ഉറവിടങ്ങള്‍ കാണിക്കുന്നതിന് മുസ്ലിം പള്ളിയുടെ ചിത്രവും നല്‍കിയിരിക്കുന്നത്.

ശബ്ദ മലിനീകരണത്തിന്റെ ഉദാഹരണങ്ങളായി തീവണ്ടി, വിമാനം തുടങ്ങിയവയ്‌ക്കൊപ്പമാണ് മുസ്ലിം പള്ളിയുടെ ചിത്രവും നല്‍കിയിരിക്കുന്നത്. ശബ്ദം സഹിക്കാതെ ഒരാള്‍ ചെവികള്‍ പൊത്തിപ്പിടിക്കുന്നതും ചിത്രത്തില്‍ കാണാം.

ഐസിഎസ്ഇ ആറാം ക്ലാസിലെ ശാസ്ത്രപാഠ പുസ്തകമാണ് ചിത്രം നല്‍കിയതോടെ വിവാദമായിരിക്കുന്നത്. ഡെല്‍ഹി ദരിയാഗഞ്ചിലെ സലീന പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍. എസ്‌കെ ബാഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ അധ്യാപക സംഘമാണ് പുസ്തം ഒരുക്കിയിരിക്കുന്നതെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. സംഭവം വിവാദമായതോടെ പബ്ലിഷര്‍ക്കെതിരേ പൂനെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, പുസ്തകം വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചതായി പ്രസാധകര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com