തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ പെപ്‌സി,കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്‌

വ്യാപാരി വ്യവസായ സംഘടനകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവയുടെ ചില്ലറ വില്‍പ്പന നിരോധിക്കുന്നത്. തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ
തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ പെപ്‌സി,കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്‌

ചെന്നൈ:തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ പെപ്‌സി,കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്. വ്യാപാരി വ്യവസായ സംഘടനകളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവയുടെ ചില്ലറ വില്‍പ്പന നിരോധിക്കുന്നത്. തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്‌സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. സംഘടനയില്‍ അംഗങ്ങളായ വ്യാപാരികളോട് പെപ്‌സി, കൊക്കക്കോള ഉത്പന്നങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ കടകളില്‍ വില്പന നടത്തരുതെന്ന് നേരത്തേ ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഉത്പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സ്ഥിതിക്ക് ഇത് വില്‍ക്കുന്നത് കുറ്റകരമാണെന്നാണ് സംഘടനയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com