രാഹുലിനെ പരിഹസിച്ച് മോദി

തേങ്ങയില്‍ നിന്ന് ലഭിക്കുന്നത് വെള്ളമാണോ ജ്യൂസാണോ എന്നതുപോലും രാഹുലിന് അറിയില്ലെന്ന് നരേന്ദ്രമോദി
രാഹുലിനെ പരിഹസിച്ച് മോദി

ഇംഫാല്‍: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തേങ്ങയില്‍ നിന്ന് ലഭിക്കുന്നത് വെള്ളമാണോ ജ്യസാണോ എന്നും പോലും അറിയാത്തായാളാണ് രാഹുല്‍ഗാന്ധിയെന്ന് മോദി പറഞ്ഞു. മണിപ്പൂരില്‍ ആവശ്യമെങ്കില്‍ ലണ്ടനില്‍ നിന്ന് ഇളനീര്‍ ജ്യൂസ് എത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ഇവിടെ വന്  രാഹുല്‍ പ്രസംഗിച്ചത്. അതിന് ലണ്ടനില്‍ തെങ്ങെവിടെയെന്നായിരുന്നു മോദിയുടെ പരിഹാസം. ലണ്ടനിലല്ല കേരളത്തിലാണ് തെങ്ങുള്ളതെന്നും മോദി രാഹുലിനെ ഓര്‍മ്മപ്പെടുത്തി. കോണ്‍ഗ്രസ് നേതാവിന് ദീര്‍ഘായുസ്സും മോദി നേര്‍ന്നു. യുപിയില്‍  ഉരുളക്കിഴങ്ങ് ഫാക്ടറി സ്ഥാപിക്കണമെന്നാണ് രാഹുല്‍ പറയുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമാനായ നേതാവിനെയാണ് യുപി ആവശ്യപ്പെടുന്നത്. രാഹുലിന്റെ ദീര്‍ഘവീക്ഷണത്തെയും രാഹുല്‍ പരിഹസിച്ചു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു രാഹുലിന്റെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രധാന ആരോപണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com