ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

ആള്‍മാറാട്ടവും വ്യാജടിക്കറ്റുകളും തടയുന്നതിനും സുരക്ഷ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് നടപടി
ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡെല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ റെയില്‍വെ മന്ത്രാലയം.  ആള്‍മാറാട്ടവും വ്യാജടിക്കറ്റുകളും തടയുന്നതിനും സുരക്ഷ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കൂടാതെ നൂറുകണക്കിന് ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് ഇത് മൂലം തടയാനാകും. വ്യാജപേരുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ
മുതിര്‍ന്ന പൗരന്മാരുടെ ടിക്കറ്റിന് ഇളവ് ലഭിക്കാനും ആധാര്‍ നമ്പര്‍ ആവശ്യമാണ്. മുതിര്‍ന്ന പൗരന്മാരുടെ ടിക്കറ്റ് ഇളവ് ഏപ്രില്‍ ഒന്നുമതല്‍ നടപ്പിലാക്കാനാണ് പദ്ധതി. ആദ്യത്തെ മൂന്ന് മാസം റെയില്‍വെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിക്കും. 
2017-18 വര്‍ഷത്തെ പ്ലാനും റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. ടിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ക്യാഷ്‌ലെസ് ടിക്കറ്റ് എന്ന നേട്ടമാണ് റെയില്‍വെ കൈവരിക്കുക. 6000 സൈപ്പിംഗ് മെഷിനുകളും 1000 ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകളും രാജ്യത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ സ്ഥാപിക്കും. ഇതിനായി പ്രത്യേക ആപ്പും മെയ്മാസത്തില്‍ ആരംഭിക്കുമെന്ന് സുരേഷ് പ്രഭു വ്യക്തമാക്കി. ഐആര്‍സിടിസി ടിക്കറ്റിംഗ് സൈറ്റില്‍  വണ്‍ടൈം രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനും പരിപാടിയുണ്ട്. ഇതിനായുള്ള സോഫ്റ്റ്‌വെയറിന്റെ അവസാനഘട്ടത്തിലാണ് റെയില്‍വെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് രേഖകളുടെ ആവശ്യം ഉണ്ടായിരുന്നില്ല. ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണമെന്നതായിരുന്നു നിയമം. ഇനി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോഴോ സ്‌റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ വഴി ബുക്ക് ചെയ്യുമ്പോഴും വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ നല്‍കണം.രാജ്യത്തെ 90ശതമാനം പൗരന്‍മാര്‍ക്കും ആധാര്‍കാര്‍ഡുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com