പരാമര്‍ശം ഹിന്ദുക്കള്‍ ഉറങ്ങുകയല്ലെന്ന് തെളിയിക്കാനെന്ന് ആര്‍എസ്എസ് നേതാവ്

പിണറായിയുടെ തലവെട്ടാന്‍ ആഹ്വാനം നല്‍കിയത് ഹിന്ദുക്കള്‍ ഉറങ്ങുകയല്ലെന്ന് തെളിയിക്കാനെന്ന് ആര്‍എസ്എസ് നേതാവ്‌
പരാമര്‍ശം ഹിന്ദുക്കള്‍ ഉറങ്ങുകയല്ലെന്ന് തെളിയിക്കാനെന്ന് ആര്‍എസ്എസ് നേതാവ്

ഉജ്ജെയിന്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത ആര്‍എസ്എസ് നേതാവ് ചന്ദ്രവത് വിശദീകരണവുമായി രംഗത്ത്. പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത് തന്റെ വ്യക്തിപരമായ പരാമര്‍ശമാണ്. 

സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിക്കുള്ളില്‍ ബോംബെറിഞ്ഞ് ബ്രിട്ടീഷുകാരെ ഭയപ്പെടുത്താന്‍ ശ്രമിച്ച ഭഗത് സിങ്ങിന്റെ മാര്‍ഗമാണ് താനും സ്വീകരിച്ചത്. ഹിന്ദുക്കള്‍ ഉറങ്ങുകയല്ല എന്ന എല്ലാവരേയും ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു തന്റെ ഉദ്ധേശമെന്നും മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com